Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 07:41 PM

ദുബായിൽ ഐഫോൺ 18 വിൽപന ആരംഭിച്ചു

by Raneesha Razak

ദുബായ് : ആപ്പിളിന്റെ പുതിയ ഐഫോൺ 18 (iPhone 18) വിൽപന യുഎഇയിൽ ആരംഭിച്ചതിന് പിന്നാലെ ദുബായിൽ ഐഫോൺ ഭ്രമം കൊടുമുടിയിൽ. ആപ്പിൾ സ്‌റ്റോറുകളിൽ നിന്ന് മുൻകൂട്ടി ബുക്ക് ചെയ്ത് ഫോണുകൾ സ്വന്തമാക്കിയവർ മണിക്കൂറുകൾക്കകം മറ്റ് ഉപഭോക്താക്കൾക്ക് 3,000 ദിർഹം വരെ അധിക ലാഭത്തിൽ ഫോണുകൾ മറിച്ചുവിൽക്കുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ ദുബായിലെ പ്രധാന ആപ്പിൾ സ്‌റ്റോറുകൾക്ക് മുന്നിൽ ഫോൺ വാങ്ങാനെത്തിയവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.
ഐഫോൺ 18 പ്രോ (iPhone 18 Pro) സീരീസിലെ 256GB, 512GB മോഡലുകൾക്കാണ് വിപണിയിൽ വൻ ഡിമാൻഡ് അനുഭവപ്പെടുന്നത്. ഇതിൽ പുതിയതായി അവതരിപ്പിച്ച ‘ബർഗണ്ടി’ (Burgundy) കളർ വേരിയന്റിനാണ് ആളുകൾക്കിടയിൽ പ്രിയമേറെ. ഔദ്യോഗികമായി 5,099 ദിർഹം വിലയുള്ള ഐഫോൺ 18 പ്രോ 256GB ബർഗണ്ടി മോഡലിന് 8,000 ദിർഹം വരെയാണ് സ്റ്റോറുകൾക്ക് പുറത്തുള്ള റീസെല്ലർമാർ ഈടാക്കുന്നത്. ഐഫോൺ 18 പ്രോ ആരംഭ വില 5,099 ദിർഹമും പ്രോ മാക്‌സിന് 5,499 ദിർഹമുമാണ് ഔദ്യോഗിക നിരക്ക്.

You may also like