Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 28, 2026 | 03:23 PM

അജ്മാൻ തീരത്ത് ആകാശത്ത് പൊങ്ങിക്കിടക്കുന്ന നിലയിൽ ചരക്കുകപ്പൽ

by Raneesha Razak
അജ്മാൻ: അജ്മാൻ തീരത്തിന് സമീപം കടലിന് മുകളിലൂടെ വായുവിൽ പൊങ്ങിക്കിടക്കുന്നതായി തോന്നിപ്പിക്കുന്ന ഒരു ചരക്കുകപ്പലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കപ്പലിന്റെ അടിഭാഗവും കടൽജലവും തമ്മിൽ വ്യക്തമായ അകലമുള്ളതുപോലെ ദൃശ്യമാകുന്ന ഈ അപൂർവ കാഴ്ച ഓൺലൈനിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ, ഇതൊരു ക്യാമറ തന്ത്രമോ പറക്കുന്ന കപ്പലോ അല്ല, മറിച്ച് ‘സുപ്പീരിയർ മിറാഷ്’ (Superior Mirage) എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ (ദൃശ്യവിഭ്രാന്തി) അഥവാ മരീചിക പ്രതിഭാസമാണ്.
അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വിദൂര വസ്തുക്കളുടെ കാഴ്ചയെ എങ്ങനെ വികലമാക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഈ വീഡിയോ. കടൽപ്പരപ്പിനോട് ചേർന്നുള്ള തണുത്ത വായുവിന് മുകളിലായി ചൂടുള്ള വായു രൂപപ്പെടുമ്പോൾ പ്രകാശരശ്മികൾ വളയുന്നത് (Refraction) മൂലമാണ് വിദൂരത്തുള്ള കപ്പൽ അതിന്റെ യഥാർത്ഥ സ്ഥാനത്തിന് മുകളിലായി വായുവിൽ പൊങ്ങിക്കിടക്കുന്നതുപോലെ കാഴ്ചക്കാർക്ക് അനുഭവപ്പെടുന്നത്.

You may also like