Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:44 AM

യുഎഇയിലും സൗദിയിലും കനത്ത സൈബർ ആക്രമണം

by Raneesha Razak

ദുബായ് : 2026-ന്റെ ആദ്യ പകുതിയിൽ ഗൾഫ് മേഖലയിലുണ്ടായ ആകെ സൈബർ ആക്രമണങ്ങളിൽ പകുതിയും യുഎഇയെയും സൗദി അറേബ്യയെയും ലക്ഷ്യമിട്ടാണെന്ന് പ്രമുഖ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് കമ്പനിയായ പോസിറ്റീവ് ടെക്നോളജീസിന്റെ (Positive Technologies) പഠന റിപ്പോർട്ട്. ഗൾഫ് മേഖലയിലെ ആക്രമണങ്ങളിൽ 35 ശതമാനത്തോടെ യുഎഇയാണ് പട്ടികയിൽ ഒന്നാമത്. 17 ശതമാനം ആക്രമണങ്ങളുമായി ഇറാൻ രണ്ടാമതും 15 ശതമാനവുമായി സൗദി അറേബ്യ മൂന്നാമതുമാണ്.
വർഷത്തിന്റെ ആദ്യ പാദത്തിലാണ് (First Quarter) ആകെ ആക്രമണങ്ങളുടെ 96 ശതമാനവും രേഖപ്പെടുത്തിയത്. മേഖലയിലുണ്ടായ സംഘർഷങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളുമാണ് ഇത്തരം അറ്റാക്കുകൾ വർദ്ധിക്കാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാരുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് കൂടുതൽ അറ്റാക്കുകളും നടന്നത്. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ മുതലെടുക്കൽ (Vulnerability exploitation), കൃത്രിമബുദ്ധി (AI) ഉപയോഗിച്ചുള്ള മാൽവെയറുകൾ, വാട്ട്‌സ്ആപ്പ് വഴിയും ഇമെയിൽ വഴിയുമുള്ള ഫിഷിംഗ് (Phishing) തട്ടിപ്പുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ച തന്ത്രങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

You may also like