Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 04:39 AM

ദുബായിൽ സ്വർണ്ണവില വർദ്ധിച്ചു

by Raneesha Razak

ദുബായ് : യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുന്ന നിർണ്ണായക അമേരിക്കൻ പണപ്പെരുപ്പ ഡാറ്റ പുറത്തുവരാനിരിക്കെ ദുബായിൽ സ്വർണ്ണവില ഉയർന്നു. വ്യാഴാഴ്ച വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 531.25 ദിർഹമായി ഉയർന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 492 ദിർഹവും, 21 കാരറ്റ് സ്വർണ്ണത്തിന് 471.75 ദിർഹവുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് 404.25 ദിർഹവും 14 കാരറ്റ് സ്വർണ്ണത്തിന് 315.50 ദിർഹവുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 4,409.2 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വർണ്ണവിലയെ പിന്തുണയ്ക്കുന്നുണ്ടെന്ന് സാക്‌സോ ബാങ്ക് കമ്മോഡിറ്റി സ്ട്രാറ്റജി വിഭാഗം മേധാവി ഓലെ ഹാൻസെൻ വ്യക്തമാക്കി. അതേസമയം, വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ നിരക്കുകൾ ഉയർന്നതാണെങ്കിൽ പലിശനിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാം.

You may also like