Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 05:23 AM

15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

സ്കൂൾ ആശയവിനിമയ മാർഗ്ഗങ്ങളിൽ മാറ്റവുമായി യുഎഇ

by Raneesha Razak

ദുബായ് : 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, വിദ്യാർത്ഥികളുമായുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ പരിഷ്കരിച്ച് യുഎഇയിലെ സ്കൂളുകൾ. സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ കൈമാറുന്നതിന് പകരം സ്കൂളുകളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളും ആപ്പുകളും സജീവമാക്കാനാണ് തീരുമാനം. പെട്ടെന്നുള്ള ഈ മാറ്റം കുട്ടികളിൽ മാനസികമായ അകൽച്ചയോ കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെടലോ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജെംസ് എജ്യുക്കേഷൻ (GEMS Education), ആർഎകെ അക്കാദമി (RAK Academy), ക്രീഡൻസ് ഹൈസ്കൂൾ എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇമെയിൽ, ഗൂഗിൾ ക്ലാസ്റൂം, ക്ലാസ് ഡോജോ (ClassDojo) തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാണ് നിലവിൽ പഠനവിവരങ്ങളും അറിയിപ്പുകളും കൈമാറുന്നത്. സോഷ്യൽ മീഡിയ ഉപയോഗം കുറയുമ്പോൾ കുട്ടികൾ മറ്റ് ഡിജിറ്റൽ സ്ക്രീനുകളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, സ്പോർട്സ്, ആർട്സ്, വായന തുടങ്ങിയ നേരിട്ടുള്ള വ്യാപാരാദികളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്നു.

You may also like