4
ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടെ പൂച്ചയെ കാണാതായതായി ഉടമയുടെ പരാതി. ഒക്ടോബർ 11-നാണ് സംഭവം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എയർ കാർഗോ വഴി കൊണ്ടുപോകാനിരുന്ന അവിഷ്ക കൗമുദിയുടെ പൂച്ചയാണ് കാരിയറിൽ നിന്ന് ചാടിപ്പോയത്.
തുടർനടപടികളും പരിശോധനകളും പൂർത്തിയാക്കി കാരിയറിലേക്ക് മാറ്റിയ പൂച്ച, പിന്നീട് ഡ്യൂട്ടി ഫ്രീ ഏരിയയിലേക്ക് എത്തിയപ്പോഴാണ് ചാടിപ്പോയതായി എയർലൈൻ ജീവനക്കാരൻ ഉടമയെ ഫോണിൽ വിളിച്ചറിയിച്ചത്. പൂച്ചയെ കണ്ടെത്താനായി തിരച്ചിൽ നടത്തിയെങ്കിലും ഇരുണ്ട പ്രദേശം ആയതിനാൽ കണ്ടെത്താനായില്ല. പൂച്ചയെ കണ്ടെത്താതെ താൻ വിമാനത്തിൽ കയറില്ലെന്ന് വ്യക്തമാക്കിയ ഉടമ, വിവരങ്ങൾക്കായി ഏകദേശം 28 മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ തുടരുകയായിരുന്നു.