ദുബായ്: 2026-ന്റെ ആദ്യ പകുതിയിൽ ദുബായ് കസ്റ്റംസിലെ പണരഹിത പേയ്മെന്റ് ഇടപാടുകൾ (Cashless Payment Transactions) 99.3 ശതമാനത്തിലെത്തിയതായി അധികൃതർ അറിയിച്ചു. ദുബായ് കാഷ്ലെസ് സ്ട്രാറ്റജിക്ക് (Dubai Cashless Strategy) വലിയ പിന്തുണ നൽകുന്നതാണ് ഈ നേട്ടം. സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ബിസിനസ്സ് നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ സഹായിച്ചിട്ടുണ്ട്.
എമിറേറ്റ് തലത്തിൽ പണരഹിത ഇടപാടുകളുടെ സൂചിക 90.1 ശതമാനത്തിലെത്തി, 2026-ലേക്ക് നിശ്ചയിച്ചിരുന്ന ലക്ഷ്യം ദുബായ് നേരത്തെ മറികടന്നു. സർക്കാർ മേഖലയിലെ ഡിജിറ്റൽ ശാക്തീകരണ സൂചിക 100 ശതമാനമായി ഉയർന്നതായി ധനകാര്യ വകുപ്പ് വ്യക്തമാക്കി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദുബായ് കസ്റ്റംസ് 2.3 കോടി (23 ദശലക്ഷം) കസ്റ്റംസ് ഇടപാടുകളാണ് പൂർത്തിയാക്കിയത്. ഇതിൽ 99.6 ശതമാനവും ഡിജിറ്റൽ ചാനലുകൾ വഴിയാണ് നടന്നത്. കസ്റ്റംസിന്റെ ഡിജിറ്റൽ സേവനങ്ങളിലുള്ള ഉപഭോക്തൃ സംതൃപ്തി സൂചിക 98 ശതമാനമായി ഉയർന്നതായി ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ബുസ്നാദ് പറഞ്ഞു.
8