Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 12:48 PM

അബുദാബി ഹുദൈരിയ്യാത് ബീച്ചിലെ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിൽ തീപിടിത്തം

by Raneesha Razak

അബുദാബി : അബുദാബിയിലെ അൽ ഹുദൈരിയ്യാത് ബീച്ചിലുള്ള ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിൽ (Floating platform) വ്യാഴാഴ്ച രാവിലെ തീപിടിത്തമുണ്ടായി. സംഭവമറിഞ്ഞ ഉടൻ തന്നെ അബുദാബി പൊലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും രക്ഷാസേനകൾ സ്ഥലത്തെത്തി തീയണയ്ക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള നടപടികൾ ആരംഭിച്ചു.
അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കും വാർത്തകൾക്കും സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

You may also like