Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 04:22 PM

കുട്ടികളുടെ എഐ ഉപയോഗം നിയന്ത്രിക്കാൻ GenDubAI പ്ലാറ്റ്‌ഫോമുമായി ദുബായ്

by Raneesha Razak
ദുബായ്: കുട്ടികളുടെ ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അത്യന്താപേക്ഷിതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികൾ എഐ സാങ്കേതികവിദ്യ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ദുബായ്. ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (DCAI) കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും (CDA) ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനും സംയുക്തമായാണ് GenDubAI എന്ന പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കുട്ടികൾ എഐ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാനും, സുരക്ഷിതവും സൃഷ്ടിപരവുമായ രീതിയിൽ അത് ഉപയോഗിക്കാൻ മാതാപിതാക്കളെ സഹായിക്കാനുമാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 8 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകുന്ന ഈ പ്ലാറ്റ്‌ഫോം മൊബൈലിലൂടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്. സംവേദനാത്മകമായ വിദ്യാഭ്യാസ ഉള്ളടക്കങ്ങളും മികച്ച മാർഗ്ഗനിർദ്ദേശങ്ങളും ഇതിലൂടെ കുടുംബങ്ങൾക്ക് ലഭ്യമാകും.

You may also like