Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 01:43 PM

മുഹമ്മദ് അൽ ഗർഗാവിക്ക് ആദരം; മർവാൻ ബിൻ ഘലിതയ്ക്ക് ലീഡർഷിപ്പ് മെഡൽ സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ്

by Raneesha Razak
ദുബായ്: രാജ്യത്തിനായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം നടത്തിയ സമർപ്പിത സേവനങ്ങൾ മുൻനിർത്തി കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ വെച്ച് അദ്ദേഹത്തിന് ‘മുഹമ്മദ് ബിൻ റാഷിദ് സാഷ്’ സമ്മാനിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം വിശ്വസ്തനായ ഒരു സഹയാത്രികനായിരുന്നു അദ്ദേഹമെന്ന് ഷെയ്ഖ് മുഹമ്മദ് എക്സിലൂടെ വ്യക്തമാക്കി. രാജ്യത്തോടും നേതൃത്വത്തോടുമുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയും പ്രതിബദ്ധതയും ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വെച്ച് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഘലിതയ്ക്കും ഷെയ്ഖ് മുഹമ്മദ് പ്രത്യേക പുരസ്കാരം നൽകി. മികച്ച നേതൃപാടവം തെളിയിക്കുന്നതിനും രണ്ടാം നിര, മൂന്നാം നിര നേതാക്കളെ വാർത്തെടുക്കുന്നതിനും നൽകിയ സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തിന് ‘മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് മെഡൽ’ സമ്മാനിച്ചത്. ഒരു മികച്ച ഡയറക്ടർ ജനറൽ സ്ഥാപനത്തെ തനിക്ക് ചുറ്റും മാത്രം കേന്ദ്രീകരിക്കാതെ, തനിക്ക് ശേഷവും അത് മുന്നോട്ട് നയിക്കാൻ സാധിക്കുന്ന ഒരു ശക്തമായ ടീമിനെയാണ് വാർത്തെടുക്കേണ്ടതെന്ന് പുരസ്കാരം നൽകിക്കൊണ്ട് ഷെയ്ഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു.

You may also like