4
ദുബായ് : ദുബായിലെ വളർത്തുമൃഗ ഉടമകൾക്കായി പ്രത്യേക കൂട്ടായ്മയുമായി ദുബായ് ഹോൾഡിംഗ് കമ്മ്യൂണിറ്റി മാനേജ്‌മെന്റ്. ജെ.വി.സി, ജെ.വി.ടി, ജെ.ബി.ആർ എന്നീ കമ്മ്യൂണിറ്റികളിൽ ഈ ഒക്ടോബറിൽ ‘പെറ്റ്‌സ് ഡേ ഔട്ട്’ (Pets’ Day Out) എന്ന പേരിൽ സൗജന്യ കുടുംബ സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.
വളർത്തുമൃഗങ്ങൾക്കും അവയുടെ കുടുംബങ്ങൾക്കും ഒത്തുചേരാനും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനുമുള്ള അവസരമായാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. ഒക്ടോബറിലെ രണ്ട് വാരാന്ത്യങ്ങളിലായി ജുമൈറ വില്ലേജ് സർക്കിൾ (JVC), ജുമൈറ വില്ലേജ് ട്രയാങ്കിൾ (JVT), ജുമൈറ ബീച്ച് റെസിഡൻസസ് (JBR) എന്നിവിടങ്ങളിലാണ് ഈ പ്രത്യേക കമ്മ്യൂണിറ്റി ഇവന്റുകൾ നടക്കുന്നത്.