Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 02:03 PM

100 അധ്യാപകർക്ക് സ്പോൺസർഷിപ്പുമായി ഷാർജ ചാരിറ്റി ഇന്റർനാഷണൽ

by Raneesha Razak
ഷാർജ : വിദൂര പ്രദേശങ്ങളിലെ സ്കൂളുകളിലും ക്ലാസ് മുറികളിലും സേവനം അനുഷ്ഠിക്കുന്ന അധ്യാപകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളിലായി 100 അധ്യാപകരെ സ്പോൺസർഷിപ്പ് ചെയ്യാൻ പുതിയ പദ്ധതിയുമായി ഷാർജ ചാരിറ്റി ഇന്റർനാഷണൽ രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ ആഗോള അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഷാർജയിലാണ് ഈ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്.
ഒക്ടോബർ 5-ന് ആചരിച്ച ലോക അധ്യാപക ദിനത്തോടനുബന്ധിച്ചാണ് “സ്പോൺസർ 100 ടീച്ചേഴ്സ്” എന്ന പേരിൽ ഈ പദ്ധതി ആരംഭിച്ചത്. പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് തുടരാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതോടൊപ്പം, അവരുടെ ജീവിതച്ചെലവുകൾ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായവും ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ വിദേശ സ്പോൺസർഷിപ്പ്, ജീവകാരുണ്യ പദ്ധതികൾ എന്നിവയുടെ കീഴിൽ വരുന്ന രാജ്യങ്ങളിലാണ് ഈ സഹായം ലഭ്യമാക്കുന്നത്.

You may also like