Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 02:58 PM

‘ഫയർഫോക്സ് നെബുല’യുടെ മനോഹര ചിത്രം പകർത്തി അബുദാബി ഒബ്‌സർവേറ്ററി

by Raneesha Razak

അബുദാബി : അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ (IAC) ഭാഗമായ അബുദാബി മരുഭൂമിയിലെ അൽ ഖാത്തിം ആസ്ട്രോണോമിക്കൽ ഒബ്‌സർവേറ്ററി (Al Khatim Astronomical Observatory) അപൂർവ്വ പ്രതിഭാസമായ ‘ഫയർഫോക്സ് നെബുല’യുടെ (Firefox Nebula) ദൃശ്യങ്ങൾ പകർത്തി. 54 മണിക്കൂറിലേറെ നീണ്ട തുടർച്ചയായ ഫോട്ടോഗ്രാഫിയിലൂടെയാണ് ഈ പ്രതിഭാസത്തിന്റെ വിപുലമായ ചിത്രം ശാസ്ത്രജ്ഞർ പകർത്തിയത്. ഫയർഫോക്സ് ഇന്റർനെറ്റ് ബ്രൗസറിന്റെ ലോഗോയോട് സാദൃശ്യമുള്ളതിനാലാണ് ഇതിന് ഈ പേര് നൽകിയിരിക്കുന്നത്.

ഭൂമിയിൽ നിന്ന് 2,770 പ്രകാശവർഷം അകലെ കാസിയോപ്പിയ (Cassiopeia) നക്ഷത്രസമൂഹത്തിലാണ് ഈ നെബുല സ്ഥിതി ചെയ്യുന്നത്. നക്ഷത്രങ്ങളുടെ അവസാന ഘട്ടത്തിൽ പുറന്തള്ളപ്പെടുന്ന വാതകപടലങ്ങളാണ് ഇതിന് കാരണം. നെബുലയുടെ മധ്യഭാഗത്തെ നക്ഷത്രം സെക്കൻഡിൽ 125 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് ഇതിന് അസമമായ വക്രരൂപം കൈവന്നത്. ഹൈഡ്രജൻ (ചുവപ്പ്), ഓക്സിജൻ (നീള), സൾഫർ (ഓറഞ്ച്) എന്നീ മൂലകങ്ങളുടെ സാന്നിധ്യം വേർതിരിച്ചറിയാൻ പ്രത്യേക ഫിൽട്ടറുകൾ ഉപയോഗിച്ചാണ് അബുദാബിയിലെ ജ്യോതിശാസ്ത്രജ്ഞർ ഈ ചിത്രം പൂർത്തിയാക്കിയത്.

You may also like