Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 03:01 PM

യുഎഇയുടെ വിദേശ നിക്ഷേപം 6,335 കോടി ഡോളറിലെത്തി

by Raneesha Razak

അബുദാബി : ലോകമെമ്പാടുമുള്ള പ്രമുഖ വിപണികളിൽ വൻതോതിൽ നിക്ഷേപം ഇറക്കി യുഎഇ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് (UNCTAD) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ യുഎഇയുടെ വിദേശ നേരിട്ടുള്ള നിക്ഷേപം (Outward FDI) 6,335.3 കോടി (63.353 billion) യുഎസ് ഡോളറിലെത്തി. ഇതോടെ രാജ്യത്തിന്റെ മൊത്തം വിദേശ നിക്ഷേപ ശേഖരം (Outward FDI Stock) 2025 അവസാനത്തോടെ 4,027.29 കോടി (402.729 billion) ഡോളറായി ഉയർന്നു. 2010-ൽ ഇത് വെറും 5,556 കോടി ഡോളറായിരുന്നു.
ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, പോർട്ടുകൾ, ലോജിസ്റ്റിക്സ്, കൃത്രിമബുദ്ധി (AI), സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, ആരോഗ്യം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് യുഎഇ പ്രധാനമായും നിക്ഷേപം നടത്തുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള 6 വൻകരകളിലായി മുബാദല (Mubadala), അബുദാബി ഇൻവെസ്റ്റ്‌‌മെന്റ് അതോറിറ്റി (ADIA), ഡിപി വേൾഡ് (DP World), എഡി പോർട്ട്‌സ് ഗ്രൂപ്പ് (AD Ports Group) എന്നീ വൻകിട യുഎഇ സ്ഥാപനങ്ങൾ തങ്ങളുടെ സാന്നിധ്യം വ്യാപിച്ചിരിക്കുന്നു. ഉത്തരവാദിത്തമുള്ള പങ്കാളിത്തങ്ങളിലൂടെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലൂടെയും (CEPA) ആഗോള തലത്തിൽ മൂലധനം എത്തിക്കുന്നതിൽ യുഎഇ മുൻപന്തിയിലാണെന്ന് വദേശ വ്യാപാര മന്ത്രാലയം വ്യക്തമാക്കി.

You may also like