Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:54 PM

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

by Raneesha Razak
അബുദാബി : വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ ചെന്നുപെടാതിരിക്കാൻ ജോലിക്കായി ശ്രമിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗാർത്ഥികൾ യാതൊരുവിധ റിക്രൂട്ട്മെന്റ് നടപടികളും ആരംഭിക്കുന്നതിന് മുമ്പ് തൊഴിൽ ഓഫറിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
തൊഴിലുടമകൾ മന്ത്രാലയത്തിന്റെ അംഗീകൃത തൊഴിൽ ഓഫർ ഫോം തന്നെ ഉപയോഗിക്കണം. ഇതിൽ സീരിയൽ നമ്പറും ബാർകോഡും ഉണ്ടായിരിക്കുമെന്നും, ഇവ പരിശോധിച്ചുകൊണ്ട് ഓഫറിന്റെ ഒറിജിനാലിറ്റി ഉറപ്പുവരുത്താമെന്നും അധികൃതർ വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെയോ അല്ലെങ്കിൽ 600590000 എന്ന കോൺടാക്റ്റ് സെന്റർ നമ്പരിൽ വിളിച്ചോ തൊഴിൽ ഓഫറുകൾ പരിശോധിക്കാവുന്നതാണ്. വ്യാജന്മാരെ തിരിച്ചറിയാൻ മന്ത്രാലയം നൽകുന്ന ബാർകോഡും സീരിയൽ നമ്പറുമുള്ള അംഗീകൃത ഫോം തന്നെയാണോ എന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പുവരുത്തണം. നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് വാഗ്ദാനങ്ങൾ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

You may also like