8
അബുദാബി : ലോകപ്രശസ്ത ലെബനീസ് ഷെഫ് ജോ ബാർസ (Joe Barza) തന്റെ തനിമയാർന്ന രുചിക്കൂട്ടുകളുമായി അബുദാബിയിലേക്ക്. 1999 മുതൽ അബുദാബി തനിക്ക് സ്വന്തം വീടുപോലെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലെബനീസ് പാചകകല ലോകമെമ്പാടുമുള്ള 27-ലധികം രാജ്യങ്ങളിൽ എത്തിച്ച ഷെഫ് കൂടിയാണ് ജോ ബാർസ.
ലെബനനിലെ തെക്കൻ തീരപ്രദേശമായ ടയറിൽ (Tyre) ജനിച്ചുവളർന്ന ബാർസയ്ക്ക് പാചകം അമ്മയുടെ അടുക്കളയിൽ നിന്നാണ് പകർന്നു കിട്ടിയത്. കുടുംബാംഗങ്ങൾ ഒത്തുകൂടി മണിക്കൂറുകളോളം ഭക്ഷണം ആസ്വദിക്കുന്ന പഴയകാല ഓർമ്മകളാണ് ലെബനീസ് ഭക്ഷണത്തിന്റെ യഥാർത്ഥ ആത്മാവെന്ന് അദ്ദേഹം പറയുന്നു. ലെബനീസ് ഭക്ഷണം ഒരിക്കലും ഒരാൾക്ക് മാത്രമായി വിളമ്പുന്നതല്ലെന്നും, എല്ലാവരും ഒന്നിച്ചിരുന്ന് പങ്കിട്ടു കഴിക്കുന്നതാണ് അതിന്റെ പ്രത്യേകതയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ടോപ്പ് ഷെഫ് മിഡിൽ ഈസ്റ്റ്’ വിധികർത്താവും, ഹിൽട്ടന്റെ മുൻ ബ്രാൻഡ് അംബാസഡറുമായിരുന്ന ജോ ബാർസയ്ക്ക് അബുദാബിയിലെ ഭക്ഷ്യ സംസ്കാരവുമായി വലിയ അടുപ്പമാണുള്ളത്