Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:40 PM

അബുദാബി ഫിഷറീസ് സൂചിക 100 ശതമാനത്തിൽ; സമുദ്ര സംരക്ഷണത്തിൽ ചരിത്രനേട്ടം

by Raneesha Razak
അബുദാബി : സമുദ്ര ആവാസവ്യവസ്ഥയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള അബുദാബിയുടെ ശക്തമായ ഇടപെടലുകളിലൂടെ സുസ്ഥിര ഫിഷറീസ് സൂചിക 100 ശതമാനത്തിലെത്തി. 2018-ൽ വെറും 8 ശതമാനമായിരുന്ന സൂചികയാണ് 2025 അവസാനത്തോടെ വൻ പുരോഗതി കൈവരിച്ച് ഈ നേട്ടം കൈവരിച്ചത്.
ജുമൈറ സഅദിയാത്ത് ഐലൻഡ് റിസോർട്ടിൽ നടന്ന പത്താമത് അബുദാബി സസ്‌റ്റെയ്‌നബിൾ ബിസിനസ് ലീഡർഷിപ്പ് ഫോറത്തിലാണ് എൻവയോൺമെന്റ് ഏജൻസി – അബുദാബി (EAD) ഈ കണക്കുകൾ പുറത്തുവിട്ടത്. ഇതിനോടൊപ്പം ‘എഡിഎസ്‌ജി+’ (ADSG+) എന്ന പേരിൽ പുതിയൊരു സുസ്ഥിര കൂട്ടായ്മയും ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
10 വർഷം കൊണ്ട് കൈവരിക്കുമെന്ന് കരുതിയ ലക്ഷ്യം വെറും 7 വർഷം കൊണ്ടാണ് അബുദാബി സാക്ഷത്കരിച്ചത്.കൃത്യമായ ശാസ്ത്രീയ ഡാറ്റകളും പങ്കാളിത്തങ്ങളും ഉപയോഗിച്ചാണ് സമുദ്ര മേഖലയിലെ ഈ വലിയ തിരിച്ചുവരവ് സാധ്യമാക്കിയത് എന്ന് ഇഎഡി (EAD) സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദാഹരി വ്യക്തമാക്കി.

You may also like