Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:09 PM

അബുദാബി ഉമ്മു അൽ എമിറേറ്റ് പാർക്കിൽ പുതിയ സീസണിന് തുടക്കം

by Raneesha Razak
അബുദാബി : വിനോദവും സംസ്കാരവും വിദ്യാഭ്യാസവും ആരോഗ്യ പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് അബുദാബി ഉമ്മു അൽ എമിറേറ്റ് പാർക്കിൽ (Umm Al Emarat Park) പുതിയ സീസണിന് തുടക്കമായി. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി ആവേശകരമായ പരിപാടികളാണ് ഇത്തവണ പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
പഴയ ജനപ്രിയ ആകർഷണങ്ങൾക്ക് പുറമെ പുതിയ കൂട്ടായ്മകളോടെയുള്ള പരിപാടികളും ഈ സീസണിന്റെ പ്രത്യേകതയാണ്. ഓപ്പൺ എയർ സിനിമകൾ, ഫാർമേഴ്സ് മാർക്കറ്റ്, വിവിധ ആരോഗ്യ സംരക്ഷണ പരിപാടികൾ എന്നിവ സന്ദർശകർക്കായി തിരിച്ചെത്തിയിട്ടുണ്ട്.

You may also like