Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:10 PM

പൊതുഗതാഗത നവീകരണത്തിന് 300 കോടിയിലധികം ദിർഹമുമായി അബുദാബി

by Raneesha Razak
അബുദാബി : അബുദാബിയിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ സ്മാർട്ടും ആധുനികവുമാക്കുന്നതിനായി 300 ദശലക്ഷം ദിർഹത്തിലധികം (Dh300m+) നിക്ഷേപവുമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) ആണ് ‘ലിവെക്സ് 2026’ (LIVEX 2026) പ്രദർശനത്തിനിടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് പൊതുഗതാഗത ശൃംഖല പൂർണ്ണമായും നവീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്രഞ്ച് കമ്പനിയായ ‘കോൺഡ്യുന്റ് ബിസിനസ് സൊല്യൂഷൻസുമായാണ്’ (Conduent Business Solutions S.A.S.) ഇതിനുള്ള കരാർ ഒപ്പുവെച്ചിരിക്കുന്നത്.
  • ഓട്ടോമേറ്റഡ് വെഹിക്കിൾ മാനേജ്മെന്റ് (AVM): ബസുകളുടെ തത്സമയ നിരീക്ഷണം, സമയക്രമം കൃത്യമാക്കൽ, ഫ്ലീറ്റ് മാനേജ്മെന്റ് എന്നിവ കൂടുതൽ കാര്യക്ഷമമാക്കും.
  • സ്മാർട്ട് ഫെയർ കളക്ഷൻ സിസ്റ്റം (AFC): ബാങ്ക് കാർഡുകൾ, ഡിജിറ്റൽ പേയ്‌‌മെന്റുകൾ, ക്യുആർ കോഡുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് തുക നൽകാനുള്ള സൗകര്യം ഒരുക്കും.
  • സുസ്ഥിര വികസനം: ഭാവിയിലെ ജനസംഖ്യാ വർദ്ധനവും സാമ്പത്തിക വളർച്ചയും മുന്നിൽക്കണ്ട് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും ഈ ഡിജിറ്റൽ മാറ്റം സഹായിക്കും.

You may also like