Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:40 PM

എഐ ഹോംവർക്കുകൾക്ക് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി യുഎഇ സ്കൂളുകൾ

by Raneesha Razak

ദുബായ് : അക്കാദമിക് ആവശ്യങ്ങൾക്കും സംശയനിവാരണത്തിനും നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വ്യക്തമായ ബോധവൽക്കരണവും മാർഗ്ഗനിർദ്ദേശങ്ങളുമായി യുഎഇ സ്കൂളുകൾ. പഠനത്തെ പിന്തുണയ്ക്കാനും ആശയങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും എഐ ഉപയോഗിക്കാമെങ്കിലും, സ്വന്തമായി ചെയ്യേണ്ട ഹോംവർക്കുകൾ നിർമ്മിത ബുദ്ധിയെക്കൊണ്ട് ചെയ്യിക്കുന്നത് ശരിയായ രീതിയല്ലെന്ന് പ്രിൻസിപ്പൽമാരും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
ചില പ്രമേയങ്ങൾ ലളിതമായി മനസ്സിലാക്കാനും, ആശയങ്ങൾ കണ്ടെത്താനും, പൂർത്തിയാക്കിയ പഠനപ്രവർത്തനങ്ങൾ സ്വയം വിലയിരുത്താനും എഐ ഉപയോഗപ്രദമാണ്. എന്നാൽ അസൈൻമെന്റുകളും ഹോംവർക്കുകളും എഐ ഉപയോഗിച്ച് തയ്യാറാക്കി സ്വന്തം പേര സമർപ്പിക്കുന്നത് വിദ്യാഭ്യാസ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് സ്കൂൾ അധികൃതർ ഓർമ്മിപ്പിച്ചു. എഐ പൂർണ്ണമായും ശരിയാകണമെന്നില്ലെന്നും, സ്വന്തമായി ചിന്തിക്കാനും ഗവേഷണം നടത്താനുമുള്ള വിദ്യാർത്ഥികളുടെ ശേഷിയെ ഇത് ബാധിക്കരുതെന്നും സ്കൂൾ പ്രിൻസിപ്പൽമാർ എടുത്തുപറഞ്ഞു.

You may also like