39
അബുദാബി : സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയെ 24 മണിക്കൂറും തത്സമയം നിരീക്ഷിക്കാനുള്ള പുതിയ പദ്ധതിയുമായി യുഎഇ. കാലാവസ്ഥയോ രാപകലുകളോ തടസ്സമാകാതെ പ്രധാന സ്ഥലങ്ങൾ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ അത്യാധുനിക നീക്കം.
അബുദാബി ആസ്ഥാനമായുള്ള എഐ അധിഷ്ഠിത ബഹിരാകാശ സാങ്കേതിക കമ്പനിയായ സ്പേസ്42 (Space42) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. “എസ്എആർ സാങ്കേതികവിദ്യ ഉപയോഗിച്ച്, എപ്പോൾ വേണമെങ്കിലും ഭൂമിയിലെ ഏത് പ്രദേശത്തും നടക്കുന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും,” എന്ന് ഐസ്ഐഇ യുഎഇ (ICEYE UAE) സിഇഒ ക്രിസ്റ്റോസ് കൊലിമെനാകിസ് സ്പേസ്42 ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.