Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:27 PM

അബുദാബിയിലെ എല്ലാ ആശുപത്രികളെയും ബന്ധിപ്പിച്ച് എഐ അധിഷ്ഠിത പേഷ്യന്റ് സേഫ്റ്റി സിസ്റ്റം

by Raneesha Razak

അബുദാബി : രോഗികളുടെ സുരക്ഷ മുൻകൂട്ടി ഉറപ്പാക്കുന്നതിനായി അബുദാബി നടപ്പിലാക്കിയ AI അധിഷ്ഠിത ‘പേഷ്യന്റ് സേഫ്റ്റി സിസ്റ്റം’ എമിറേറ്റിലെ 100 ശതമാനം ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു. പദ്ധതി ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അബുദാബിയിലെ എല്ലാ ആശുപത്രികളെയും ഡയാലിസിസ് സെന്ററുകൾ, ഫെർട്ടിലിറ്റി സെന്ററുകൾ, ദീർഘകാല പരിചരണ കേന്ദ്രങ്ങൾ എന്നിവയെയും ഈ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിച്ചത്. അബുദാബി ആരോഗ്യ വകുപ്പ് (DoH) ആണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ 60,000-ത്തിലധികം ആരോഗ്യ പ്രവർത്തകരാണ് ഈ സ്മാർട്ട് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. രോഗികൾക്കുണ്ടാകാൻ ഇടയുള്ള ആരോഗ്യപരമായ അപകടസാധ്യതകളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ ഈ സിസ്റ്റം സഹായിക്കും. എമിറേറ്റിലെ മുഴുവൻ ആരോഗ്യ സംരക്ഷണ മേഖലയിൽ നിന്നുമുള്ള വിവരങ്ങൾ സംയോജിപ്പിച്ച് വിശകലനം ചെയ്യുന്നതിലൂടെ രോഗീ പരിചരണത്തിന്റെ നിലവാരം കൂടുതൽ ഉയർത്താനും അടിയന്തിര സാഹചര്യങ്ങൾ പ്രതിരോധിക്കാനും അബുദാബിക്ക് സാധിക്കുന്നുണ്ട്.

You may also like