Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:40 PM

അപകടകരമായ വസ്തുക്കളുടെ സുരക്ഷ മുൻകൂട്ടി ഉറപ്പാക്കാൻ AI സാങ്കേതികവിദ്യയുമായി അബുദാബി

by Raneesha Razak

അബുദാബി : അപകടകരമായ രാസവസ്തുക്കളും മറ്റ് സാമഗ്രികളും മൂലമുണ്ടാകുന്ന സുരക്ഷാ ഭീഷണികളും അപകടസാധ്യതകളും മുൻകൂട്ടി തിരിച്ചറിയുന്നതിനായി ഏജന്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Agentic AI) സാങ്കേതികവിദ്യ നടപ്പിലാക്കാൻ അബുദാബി. അബുദാബി ഹാസാർഡസ് മെറ്റീരിയൽസ് മാനേജ്‌മെന്റ് സെന്ററും (ADHMMC) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ‘പ്രിസൈറ്റും’ (Presight) ഇതുസംബന്ധിച്ച തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും ഏജൻസികളുടെ പ്രതികരണ സമയം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ പങ്കാളിത്തം.
വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റയും വിവരങ്ങളും നിരന്തരം വിശകലനം ചെയ്യാനും, അതിലെ അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടെത്താനും നിർമ്മിത ബുദ്ധി സംവിധാനത്തിന് സാധിക്കും. സുരക്ഷാ ഭീഷണികളുടെ മുൻഗണന നിശ്ചയിച്ച് വിദഗ്ദ്ധ സംഘത്തിന് അനുയോജ്യമായ നടപടികൾ നിർദ്ദേശിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. അബുദാബിയുടെ പൊതുജന സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ഈ പുതിയ ഡിജിറ്റൽ സംവിധാനം സുപ്രധാന പങ്കുവഹിക്കും.

You may also like