Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:24 PM

അബുദാബിയിലെ 200-ലധികം ദ്വീപുകളും വിനോദപാതകളും കോർത്തിണക്കി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി

by Raneesha Razak

അബുദാബി : അബുദാബിയിലെ ഇരുനൂറിലധികം ദ്വീപുകളും കടൽ വിനോദങ്ങളും വ്യാപിപ്പിക്കുന്നതിനായി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (DCT Abu Dhabi) പുതിയ ‘അബുദാബി ഐലൻഡ്സ് ആൻഡ് വാട്ടർ സ്പോർട്സ് ഗൈഡ്’ (Abu Dhabi Islands and Water Sports Guide) ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. സന്ദർശകർക്ക് സമുദ്ര വിനോദങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനും ദ്വീപുകളിലെ നിയന്ത്രണങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്ന സമഗ്രമായ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026-ന്റെ (ATM 2026) ഭാഗമായാണ് ഈ ഗൈഡ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ദ്വീപുകളിലേക്ക് യാത്രകൾ ആസൂത്രണം ചെയ്യാനും കയാക്കിംഗ്, സെയിലിംഗ്, മംഗ്രൂവ് പരിസ്ഥിതി പഠനം തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനും രജിസ്റ്റർ ചെയ്ത ഏജൻസികളുമായി നേരിട്ട് ബന്ധപ്പെടാനും ഡിജിറ്റൽ മാപ്പ് വഴി സാധിക്കും. അബുദാബിയുടെ ടൂറിസം സ്ട്രാറ്റജി 2030 ലക്ഷ്യമിടുന്ന പ്രതിവർഷ 3.93 കോടി സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.

You may also like