50
ദുബായ് : സെപ്റ്റംബർ മാസം പകുതിയോടടുക്കുമ്പോൾ യുഎഇയിലെ രാത്രി ആകാശത്ത് അപൂർവ്വ കാഴ്ചകളുമായി അഞ്ച് ഗ്രഹങ്ങൾ ദൃശ്യമാകുന്നു. ശനി രാത്രി മുഴുവൻ ആകാശത്ത് തിളങ്ങിനിൽക്കുമ്പോൾ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾ സൂര്യോദയത്തിന് മുമ്പുള്ള സമയങ്ങളിൽ കാണാൻ സാധിക്കും. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ആകാശത്ത് ശുക്രൻ അതിവേഗം മങ്ങിവരുന്ന കാഴ്ചയും കാണാം. ദുബായിൽ വൈകിട്ട് 6:30-ഓടെയാണ് ഇപ്പോൾ സൂര്യസ്തമയം സംഭവിക്കുന്നത്.
ഈ മാസത്തിന്റെ അവസാന ആഴ്ചയോടെ ബുധനും മറ്റ് ഗ്രഹങ്ങൾക്കൊപ്പം ആകാശത്ത് ഒത്തുചേരും. കൂടാതെ, സെപ്റ്റംബർ 23 ബുധനാഴ്ച പുലർച്ചെയോടെ ഔദ്യോഗികമായി സീസൺ മാറുകയും ചെയ്യും. മാസം അവസാനിക്കുന്നത് വരെ ആകാശത്ത് നടത്തുന്ന നിരീക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന ദിവസങ്ങളും കാഴ്ചകളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.