Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:29 AM

യുഎഇയിലെ ആദ്യ അന്താരാഷ്ട്ര പ്രൊഫഷണൽ സുമോ ഗുസ്തി മത്സരം സെപ്റ്റംബര്‍ 26 ന് അബുദാബിയിൽ

by Raneesha Razak
അബുദാബി: യുഎഇയുടെ കായിക ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര പ്രൊഫഷണൽ സുമോ ഗുസ്തി ചാമ്പ്യൻഷിപ്പിന് അബുദാബി വേദിയാകുന്നു. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ (DCT Abu Dhabi) പിന്തുണയോടെ സെപ്റ്റംബർ 26-ന് ‘സ്പേസ്42 അരീന’യിലാണ് ഈ ചരിത്രപരമായ കായികമാമാങ്കം അരങ്ങേറുന്നത്. ‘ഓൾ-സ്റ്റാർ സുമോ കോമ്പറ്റീഷൻ’ എന്ന പേരിൽ നടക്കുന്ന പോരാട്ടത്തിൽ മുൻ എംപറർ കപ്പ് ജേതാവ് ഇച്ചി, 250 കിലോഗ്രാം ഭാരമുള്ള ഹിരോക്കി എന്നിവരുൾപ്പെടെ ലോകോത്തരരായ 9 മുൻനിര താരങ്ങൾ 36 മത്സരങ്ങളിലായി മാറ്റുരയ്ക്കും. ജപ്പാന്റെ പരമ്പരാഗത കായിക വിനോദമായ സുമോ ഗുസ്തി ഗൾഫ് മേഖലയിലേക്ക് ആദ്യമായാണ് ഔദ്യോഗികമായി എത്തുന്നത്.

You may also like