Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 07:14 PM

നോ ആക്സിഡൻ്റ്സ്, ഓൺലി സേഫ്റ്റി വൈബ്‌സ്

2010 മുതൽ ദുബായ് സ്കൂളുകളിൽ സീറോ ട്രാഫിക് ഡെത്ത്

by Raneesha Razak
ദുബായ് : ദുബായിലെ സ്കൂൾ മേഖലകളിൽ 2010 മുതൽ വാഹനാപകടങ്ങളിൽ വിദ്യാർത്ഥികൾ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). 2026–2027 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ഡ്രൈവർമാർ എന്നിവർക്കായി വിപുലമായ സുരക്ഷാ ബോധവൽക്കരണ പരിപാടികൾ പ്രഖ്യാപിക്കവെയാണ് ആർടിഎ ട്രെഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
എൻജിനീയറിങ് മികവും നിരന്തരമായ ബോധവൽക്കരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അധ്യയന വർഷത്തിൽ നടത്തിയ സർവേയിൽ 91 ശതമാനം രക്ഷിതാക്കളും സ്കൂൾ സോണുകളിലെ നിശ്ചിത ഡ്രോപ്പ്-ഓഫ് പോയിന്റുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. റോഡ് മുറിച്ചുകടക്കുമ്പോഴും സ്കൂൾ ബസുകൾക്ക് സമീപവും ഡ്രൈവർമാർ കടുത്ത ജാഗ്രത പാലിക്കണം. ഡബിൾ പാർക്കിംഗ് ഒഴിവാക്കാനും കുട്ടികളെ റോഡിന് നടുവിൽ ഇറക്കരുതെന്നും രക്ഷിതാക്കളോട് ആർടിഎ അഭ്യർത്ഥിച്ചു. ‘ഹലോ, മൈ സ്കൂൾ’, ‘വർച്വൽ ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സുരക്ഷാ പദ്ധതികൾ പുതിയ അധ്യയന വർഷത്തിലും തുടരും.

You may also like