Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 29, 2026 | 11:04 PM

മിഡിൽ ഈസ്റ്റിലെ ആദ്യ റോബോട്ടിക് ബ്രോങ്കോസ്കോപ്പി അബുദാബിയിൽ

by Raneesha Nizar

അബുദാബി : ശ്വാസകോശ അർബുദം ആദ്യഘട്ടത്തിൽ തന്നെ കൃത്യമായി കണ്ടുപിടിക്കാൻ സഹായിക്കുന്ന ‘റോബോട്ടിക് ബ്രോങ്കോസ്കോപ്പി’ (Robotic Bronchoscopy) സാങ്കേതികവിദ്യ അവതരിപ്പിച്ച് ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബി. മിഡിൽ ഈസ്റ്റ് മേഖലയിൽ ആദ്യമായാണ് ഒരു ആശുപത്രി ഈ അത്യാധുനിക സംവിധാനം നടപ്പിലാക്കുന്നത്. ശ്വാസകോശത്തിലെ വളരെ ചെറിയതും സാധാരണ രീതിയിൽ പരിശോധിക്കാൻ ബുദ്ധിമുട്ടുള്ളതുമായ കോശജ്വലനങ്ങൾ (Nodules) തുറന്ന ശസ്ത്രക്രിയ കൂടാതെ തന്നെ ബയോപ്സി ചെയ്യാൻ ഇതിലൂടെ സാധിക്കും.
‘മോണാർക്ക്’ (MONARCH™) എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. അനസ്‌തേഷ്യ നൽകി നടത്തുന്ന ഈ പരിശോധനയ്ക്ക് ഏകദേശം 30 മുതൽ 75 മിനിറ്റ് വരെ സമയമാണ് ആവശ്യമുള്ളത്. ശ്വാസകോശ അർബുദം സ്റ്റേജ്-1ൽ തന്നെ കണ്ടെത്തുന്നത് രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത 70 ശതമാനത്തിലധികം വർദ്ധിപ്പിക്കുമെന്നും, ഈ സാങ്കേതികവിദ്യ വരുംദിവസങ്ങളിൽ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. അബുദാബി ആരോഗ്യ വകുപ്പിന്റെ (DoH) പൂർണ്ണ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

You may also like