Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:32 AM

ദുബായിൽ 10 ദിവസം നീളുന്ന ഇലക്ട്രോണിക്സ് ഫെസ്റ്റിവൽ

by Raneesha Razak

ദുബായ് : ആഗോള ഷോപ്പിംഗ്, ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് 2026-27 വർഷത്തെ പ്രൊമോഷൻ കലണ്ടർ വിപുലീകരിച്ച് ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (DET). മുൻപ് പ്രശസ്തമായിരുന്ന ‘ജിടെക്സ് ഷോപ്പർ’ (GITEX Shopper) മോഡലിൽ, 2027 ഏപ്രിലിൽ 10 ദിവസം നീണ്ടുനിൽക്കുന്ന പുതിയ ‘ഇലക്ട്രോണിക്സ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഐബിപിസി (IBPC) ദുബായ് സംഘടിപ്പിച്ച ഫോറത്തിലാണ് ഡിഇറ്റി പുതിയ പദ്ധതികൾ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദുബായിലെ വാർഷിക ആഘോഷങ്ങളുടെ എണ്ണം 12-ൽ നിന്ന് 80-ലധികമായി ഉയർന്നിട്ടുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ദുബായ് സമ്മർ സർപ്രൈസസ് എന്നിവയ്ക്ക് പുറമെ കച്ചവടക്കാർക്ക് ഉപഭോക്തൃ ട്രെൻഡുകൾ മനസ്സിലാക്കാൻ പുതിയ എഐ അധിഷ്ഠിത ഡാഷ്‌ബോർഡും ഡിഇറ്റി അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, 2026 ഒക്ടോബർ 1-ന് ആദ്യത്തെ ‘ഐബിപിസി റീട്ടെയിൽ ഫെസ്റ്റിവൽ’ നടത്തുമെന്നും അധികൃതർ അറിയിച്ചു. 22,800 കോടി ദിർഹമിന്റെ (228 Billion AED) റീട്ടെയിൽ സമ്പദ്‌വ്യവസ്ഥയുള്ള ദുബായിൽ വ്യാപാരികൾക്ക് വൻ ഉത്തേജനം നൽകുന്നതാണ് ഈ തീരുമാനങ്ങൾ.

You may also like