Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 29, 2026 | 09:48 PM

15 വയസ്സിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയയില്ല

by Raneesha Nizar

അബുദാബി : രാജ്യത്തെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും യുഎഇ സർക്കാർ പൂർണ്ണമായി നിരോധിച്ചു. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ വയസ്സ് കൃത്യമായി തിരിച്ചറിയുന്നതിനുള്ള ശക്തമായ വെരിഫിക്കേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇത് നടപ്പിലാക്കാൻ കമ്പനികൾക്ക് 2027 പകുതി വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
കുട്ടികളുടെ മാനസികാരോഗ്യവും വളർച്ചയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കളിസ്ഥലങ്ങളിലെയും പഠനരംഗത്തെയും സർഗ്ഗാത്മകത കൂട്ടാനും, സോഷ്യൽ മീഡിയ മൂലമുണ്ടാകുന്ന വിഷാദം, ഉറക്കമില്ലായ്മ, സൈബർ ബുളീയിംഗ് എന്നിവ തടയാനും ഈ നിയമം സഹായിക്കും. വ്യാജ വിവരങ്ങളോ എമിറേറ്റ്സ് ഐഡി, എഐ സംവിധാനങ്ങൾ എന്നിവയോ ഉപയോഗിച്ച് പ്രായപരിധി മറികടക്കാൻ ശ്രമിച്ചാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ലീഗൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

You may also like