Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 25, 2026 | 05:33 PM

കോളേജ് പ്രവേശനത്തിന് അടിയന്തര എൻആർഐ സർട്ടിഫിക്കറ്റുമായി ദുബായ് കോൺസുലേറ്റ്

by Raneesha Nizar

ദുബായ് : ഇന്ത്യയിലെ കോളേജ് പ്രവേശനത്തിനുള്ള സമയപരിധി അടുത്തിരിക്കെ, അടിയന്തിര ആവശ്യക്കാർക്കായി എൻആർഐ (NRI) സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് പ്രത്യേക സേവനവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ജൂലൈ 31-നോ അതിനു മുൻപോ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അപേക്ഷകർക്കായി ശനിയാഴ്ച (ജൂലൈ 25, 2026) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ ദുബായ് കോൺസുലേറ്റ് പരിസരത്ത് വാക്ക്-ഇൻ (Walk-in) സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

തൊഴിൽ സർട്ടിഫിക്കറ്റും അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ മുഴുവൻ രേഖകളും സഹിതമാണ് അപേക്ഷിക്കേണ്ടത്. കോൺസുലേറ്റിന്റെ ഗേറ്റ് നമ്പർ 1 വഴി പ്രവേശിക്കാം. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലായിരിക്കും അപേക്ഷകൾ സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം എത്തുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നും, പ്രവേശന പ്രക്രിയ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാഹചര്യം വീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

You may also like