Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 23, 2026 | 09:35 PM

വിജയ് ചിത്രം ‘ജനനായകൻ’ ദുബായിൽ തരംഗമാകുന്നു; ആവേശക്കടലായി തിയേറ്ററുകൾ

by Raneesha Nizar

ദുബായ് : പ്രതീക്ഷകൾ വാനോളം ഉയർത്തി ദളപതി വിജയ്‌യുടെ എക്കാലത്തെയും മാസ്സ് ചിത്രം ‘ജനനായകൻ’ വെള്ളിത്തിരയിലെത്തിയതോടെ ദുബായ് നഗരം ഒന്നാകെ ആവേശക്കടലായി. സാധാരണ ഒരു സിനിമാ റിലീസിനുമപ്പുറം തമിഴകത്തെ ഉത്സവപ്പറമ്പുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ദുബായിലെ തിയേറ്ററുകളിൽ വിജയ് ആരാധകർ ഈ നിമിഷം ആഘോഷമാക്കിയത്.

നഗരത്തിലെ പ്രമുഖ കേന്ദ്രമായ സിറ്റി സെന്റർ മിർദിഫിലെ വോക്സ് സിനിമാസിൽ (Vox Cinemas) പുലർച്ചെ 4:30-ന് നടന്ന പ്രത്യേക പ്രദർശനം ഉൾപ്പെടെയുള്ള 10 ഷോകളുടെ ടിക്കറ്റുകളും നിമിഷനേരം കൊണ്ടാണ് വിറ്റഴിഞ്ഞത്. സ്ക്രീനിൽ വിജയ് എന്ന ജനനായകന്റെ എൻട്രി കുറിച്ച നിമിഷം മുതൽ തിയേറ്ററിനുള്ളിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളും പടക്കപ്പുരയ്ക്ക് തീപിടിച്ചതുപോലെയുള്ള ആർപ്പുവിളികളും ആവേശത്തിന്റെ കൊടുമുടി തീർത്തു.

എന്നാൽ ആഘോഷങ്ങൾ തിയേറ്ററിലെ ഇരുട്ടറയിൽ മാത്രം ഒതുങ്ങിനിന്നില്ല, സിനിമ കണ്ട് പുറത്തിറങ്ങിയ നൂറുകണക്കിന് ആരാധകർ തിയേറ്റർ വളപ്പിൽ ഒത്തുചേർന്ന് ചെണ്ടമേളങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയോടെ നൃത്തം ചവിട്ടിയാണ് തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടമാക്കിയത്. ദുബായിയുടെ സിനിമാ ചരിത്രത്തിൽ അപൂർവ്വമായി മാത്രം കാണുന്ന ഇത്തരം ഒരു ജനസഞ്ചയം ‘ജനനായകന്റെ’ മാസ്സ് പവർ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

You may also like