Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:10 PM

ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ-സീസിക്ക് ആശംസകൾ അറിയിച്ച് യു.എ.ഇ ഭരണാധികാരികൾ

by Raneesha Razak

അബുദാബി : ഈജിപ്തിന്റെ ജൂലൈ 23 വിപ്ലവ വാർഷിക ദിനത്തിൽ (1952 ലെ വിപ്ലവം) പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സീസിക്ക് ആശംസകൾ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവർ ഈജിപ്ഷ്യൻ പ്രസിഡന്റിനും പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിക്കും അഭിനന്ദന സന്ദേശമയച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഈജിപ്തിന് ആശംസകൾ അറിയിച്ചു.

You may also like