Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:54 PM

സ്മാർട്ട് സുരക്ഷയുമായി ഷാർജ പോലീസ്

130 പുതിയ പട്രോളിംഗ് വാഹനങ്ങൾ പുറത്തിറക്കി

by Raneesha Razak

ഷാർജ : ഷാർജയിലെ സുരക്ഷയും പോലീസിംഗ് സേവനങ്ങളുടെ ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി 130 പുതിയ വാഹനങ്ങൾ കൂടി തങ്ങളുടെ ഫ്ലീറ്റിലേക്ക് കൂട്ടിചേർത്ത് ഷാർജ പോലീസ്. ഫീൽഡ് പ്രെസൻസ് ശക്തമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത കൂട്ടാനും ഏത് അടിയന്തര സാഹചര്യങ്ങളിലും വേഗത്തിൽ പ്രതികരിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
സ്മാർട്ട് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളിലും ഉപകരണങ്ങളിലും നിക്ഷേപം നടത്തി പോലീസ് സേനയുടെ സർവ്വ സജ്ജത ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിസോഴ്‌സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ  വ്യക്തമാക്കി.

You may also like