Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 22, 2026 | 06:12 PM

അടിയന്തര സേവനങ്ങളിൽ പുതിയ റെക്കോർഡുമായി ദുബായ് പോലീസ്

രണ്ടാം പാദത്തിൽ കൈകാര്യം ചെയ്തത് 13 ലക്ഷത്തിലധികം കോളുകൾ

by Raneesha Nizar

ദുബായ് : 2026-ന്റെ രണ്ടാം പാദത്തിൽ ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (Command-and-Control Centre) വഴി 13 ലക്ഷത്തിലധികം (1.3 million) കോളുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലെ മികച്ച പ്രതികരണ ശേഷിയും പ്രവർത്തനക്ഷമതയും കൈവരിച്ച് സേവന നിലവാരത്തിൽ ദുബായ് പോലീസ് വീണ്ടും ആഗോളതലത്തിൽ മുന്നിലെത്തി.
ലഭിച്ച അടിയന്തര കോളുകളിൽ 99.8 ശതമാനവും വെറും 10 സെക്കൻഡിനുള്ളിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചു. 97 ശതമാനം ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഈ മികച്ച നേട്ടം. കൂടാതെ സ്റ്റേഷൻ പരിധികളിൽ പോലീസിന്റെ പട്രോളിംഗ് സാന്നിധ്യം 98.8 ശതമാനം ഉറപ്പാക്കാനും സാധിച്ചു. എ.ഐ (Artificial Intelligence) സാങ്കേതികവിദ്യ പോലീസ് പ്രവർത്തനങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തിക്കൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനുമാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.

You may also like