Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 16, 2026 | 07:34 PM

തലാബാറ്റിന്റെ മാതൃകമ്പനിയായ ഡെലിവറി ഹീറോയെ സ്വന്തമാക്കാൻ ഉബർ

14.8 ബില്യൺ ഡോളറിന്റെ വമ്പൻ ഇടപാട്

by Raneesha Nizar

ദുബൈ : ആഗോള ഫുഡ് ഡെലിവറി രംഗത്തെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് വഴിയൊരുക്കി പ്രമുഖ റൈഡ് ഹെയ്‌ലിങ് കമ്പനിയായ ഉബർ ടെക്നോളജീസ് (Uber Technologies), ജർമ്മൻ കമ്പനിയായ ഡെലിവറി ഹീറോയെ (Delivery Hero SE) സ്വന്തമാക്കുന്നു. ഏകദേശം 12.9 ബില്യൺ യൂറോ (14.8 ബില്യൺ ഡോളർ) മൂല്യം കണക്കാക്കുന്നതാണ് ഈ വമ്പൻ കരാർ.

വ്യാഴാഴ്ച പുറത്തുവിട്ട വിവര പ്രകാരം ഡെലിവറി ഹീറോയുടെ ഓരോ ഓഹരിക്കും 41.50 യൂറോ വീതം ക്യാഷായി നൽകാനാണ് ഉബർ ധാരണയിലെത്തിയിരിക്കുന്നത്. ഈ ഏറ്റെടുക്കലിലൂടെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നീ മേഖലകളിലെ 50 വിപണികളിലായി വ്യാപിച്ചുകിടക്കുന്ന ഡെലിവറി ഹീറോയുടെ ഭൂരിഭാഗം ആഗോള പ്രവർത്തനങ്ങളും ഇനി ഉബറിന്റെ നിയന്ത്രണത്തിലാകും. മിഡിൽ ഈസ്റ്റിലെ ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലാബാറ്റ് (talabat), ഫുഡ്പാണ്ഡ (foodpanda), ഹംഗർസ്റ്റേഷൻ (HungerStation) എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഡെലിവറി ഹീറോയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇടപാടിന്റെ ഭാഗമായി ഡെലിവറി ഹീറോയുടെ ഏറ്റവും വലിയ ഓഹരി പങ്കാളികളായ പ്രൊസസ് എൻവിയുടെ (Prosus NV) ഓഹരികളും ഉബർ സ്വന്തമാക്കും.

You may also like