Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:29 PM

ദുബൈയിൽ ബ്രസീലിയൻ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ

by Raneesha Razak

ദുബൈ : ദുബൈയിൽ താമസമാക്കിയ പ്രമുഖ ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ (കവാന ബിൽഹാർ – Kauana Bilhar) ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഇരുപതുകളിലുള്ള യുവതി കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ ദുബൈ പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് വർഷം മുമ്പാണ് ഇവർ ദുബൈയിൽ എത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ ഇരുപത്തിമൂവായിരത്തിലധികം ഫോളോവേഴ്സ് ഇവർക്കുണ്ട്. മരണവിവരം പുറത്തുവന്നതിന് പിന്നാലെ യുഎഇയിലെ ബ്രസീലിയൻ എംബസി ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ കോൺസുലാർ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ബ്രസീലിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് എംബസി സഹായം നൽകും.

മകളുടെ വേർപാടിൽ തകർന്നിരിക്കുന്ന കുടുംബം, സോഷ്യൽ മീഡിയയിലൂടെയുള്ള അനാവശ്യ ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും ഒഴിവാക്കണമെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർത്ഥിച്ചു.

You may also like