Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:10 AM

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ഇനി അബുദാബി കൺട്രോൾ റൂമിന്റെ കാവൽ

by Raneesha Razak

അബുദാബി : യുഎഇയിലെ ഡ്രൈവറില്ലാ (സ്വയം നിയന്ത്രിത) വാഹനങ്ങളുടെ സുരക്ഷിതമായ സർവീസിനായി അത്യാധുനിക സെൻട്രൽ കൺട്രോൾ റൂം അനുവദിച്ച് അബുദാബി മൊബിലിറ്റി. ഷെയ്ഖ് ഹംദാൻ ബിൻ സയീദ് അൽ നഹ്യാന്റെയും ഡിഎംടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫയുടെയും സാന്നിധ്യത്തിലാണ് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തത്. എമിറേറ്റിൽ ഉടനീളം സർവീസ് നടത്തുന്ന ഇത്തരം സ്മാർട്ട് വാഹനങ്ങളുടെ വേഗത, സഞ്ചാരപഥം, തത്സമയ ലൊക്കേഷൻ എന്നിവ ഈ കൺട്രോൾ റൂമിലൂടെ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി ഇടപെടാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ‘AViTOMS’ എന്ന അത്യാധുനിക പ്ലാറ്റ്‌ഫോമാണ് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയിലൂടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനും ഭാവിയിലെ യാത്രാ സൗകര്യങ്ങൾ മികച്ചതാക്കാനും സ്മാർട്ട് ഗതാഗത രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനും അബുദാബിക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like