Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 04:33 PM

ചൂടുകാലത്ത് കുളിരേകാൻ യുഎഇയുടെ അഞ്ച് പാരമ്പര്യ പാനീയങ്ങൾ

by Raneesha Razak

ദുബായ് : യുഎഇയിൽ വേനൽക്കാല താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമ്പോൾ, ആരോഗ്യ സംരക്ഷണത്തിൽ കൃത്യമായ ജലാംശം നിലനിർത്തുന്നത് ഏറെ പ്രധാനമാണ്. കേവലം ദാഹം മാറ്റാൻ മാത്രമല്ല, ശരീരത്തെ തണുപ്പിക്കാനും പോഷകങ്ങൾ നൽകാനും പരമ്പരാഗത പാനീയങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യൻ അരീൻ റഷീദ് അൽ സോർബ വ്യക്തമാക്കുന്നു. യുഎഇയിൽ പണ്ടുകാലം മുതൽക്കേ പ്രചാരത്തിലുള്ള പല പാനീയങ്ങളും കേവലം രുചിക്ക് വേണ്ടിയുള്ളതല്ല, മറിച്ച് കടുത്ത വേനലിനെ പ്രതിരോധിക്കാൻ തലമുറകളായി കൈമാറി വന്നവയാണ്.
കടുത്ത വേനലിലും അറബ് ജനത കൈവിടാത്ത ഒന്നാണ് കാരക് ചായയും ഗഹ്വയും. കട്ടികൂടിയ പാൽ, പഞ്ചസാര, ഏലക്ക എന്നിവ ചേർത്ത കാരക് ചായയും, കുങ്കുമപ്പൂവും ഏലക്കയും ചേർത്ത ഗഹ്വയും ഏത് ചൂടുകാലത്തും യുഎഇക്കാരുടെ ദിനചര്യയുടെ ഭാഗമാണ്. കടുത്ത ചൂടിൽ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു.

ഇവയ്ക്ക് പുറമെ വേനലിൽ ശരീരത്തിന് ഏറ്റവും മികച്ചത് ലബാൻ (Laban) ആണ്. പ്രോട്ടീനുകളും പ്രോബയോട്ടിക്സുകളും അടങ്ങിയ ലബാൻ ദഹനത്തിനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ ഈന്തപ്പഴം, റോസ് വാട്ടർ എന്നിവ ചേർത്ത ‘ജല്ലാബ്’ (Jallab), അപ്രിക്കോട്ട് അടിസ്ഥാനമാക്കിയുള്ള ‘ഖമർ അൽ-ദിൻ’ (Qamar Al-Din) എന്നിവയും വേനൽ ചൂടിൽ യുഎഇയിൽ ഏറെ ജനപ്രിയമാണ്.

You may also like