Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 09:55 PM

ഇത്തിഹാദ് റെയിലിൽ കുട്ടികൾക്ക് പകുതി ടിക്കറ്റ്

by Raneesha Razak

ദുബായ് : യുഎഇയിൽ സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകളും റദ്ദാക്കൽ നയങ്ങളും പുറത്തുവിട്ടു. പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് യാത്ര സൗജന്യമാണ്. കൂടാതെ 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവും ലഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി മുതിർന്നവർക്കുള്ള കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 55 ദിർഹം മുതലും പ്രീമിയം ടിക്കറ്റുകൾ 120 ദിർഹം മുതലും ലഭ്യമാണ്.

ടിക്കറ്റ് റദ്ദാക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പും വെബ്‌സൈറ്റും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ‘ഫ്ലെക്സ്’ വിഭാഗത്തിൽ എടുത്ത ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. എന്നാൽ ‘സേവർ’, ‘വാല്യൂ’ വിഭാഗങ്ങളിലെ ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കില്ല. ഏത് തരത്തിലുള്ള ടിക്കറ്റുകളായാലും ഒരിക്കൽ ബുക്ക് ചെയ്ത ശേഷം യാത്ര ചെയ്യുന്ന റൂട്ടിലോ സ്റ്റേഷനുകളിലോ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

You may also like