Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 07:39 PM

ഷാർജയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ആശ്വാസം; പിഴകളിലും ഫീസുകളിലും വൻ ഇളവുകളുമായി ഷാർജ പോലീസ്

by Raneesha Razak

ഷാർജ : എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്കും ബിസിനസ്സ് മേഖലകൾക്കും വലിയ പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഷാർജ പോലീസ് ജനറൽ കമാൻഡ് പിഴകളിലും വിവിധ ഫീസുകളിലും വൻ ഇളവുകൾ പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് ബിസിനസ്സ് സുസ്ഥിരത ഉറപ്പാക്കാനും നിക്ഷേപകരെ ആകർഷിക്കാനുമായി പുതിയ സാമ്പത്തിക ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
വാണിജ്യ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി പെർമിറ്റുകൾ (Security permits) പുതുക്കുന്നതിനുള്ള ഫീസിലും, സുരക്ഷാ സംവിധാനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള ഫീസിലും 50 ശതമാനം ഇളവ് ലഭിക്കും. ഇതിന് പുറമെ ബിസിനസ്സ് സ്ഥാപനങ്ങളുടെ ലംഘനങ്ങൾക്കും പിഴകൾക്കും (Violations and fines) 50 ശതമാനം ഇളവുണ്ടാകും. കമ്പനികൾക്കായുള്ള നിർബന്ധിത ട്രെയിനിങ് പ്രോഗ്രാമുകളുടെ ഫീസിൽ 20 ശതമാനം ഇളവും പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
തീരുമാനം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ അടുത്ത മൂന്ന് മാസത്തേക്കാണ് ഈ ഇളവുകൾ ലഭ്യമാകുകയെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. പുതിയ ഇളവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി **901** എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like