Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:31 AM

ആഗോള മത്സരശേഷിയിൽ മുന്നേറി യുഎഇ; 2026-ലെ അന്താരാഷ്ട്ര റാങ്കിംഗുകളിൽ ഒന്നാമത്

by Raneesha Razak

അബുദാബി : 2026-ന്റെ ആദ്യ പകുതിയിൽ ലോകത്തിലെ ഏറ്റവും മികച്ച മത്സരശേഷിയുള്ള സമ്പദ്‌വ്യവസ്ഥകളിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കി യുഎഇ. ബിസിനസ് ആരംഭിക്കാനും വളർത്താനും ഏറ്റവും അനുയോജ്യമായ രാജ്യത്തിനുള്ള ‘ഗ്ലോബൽ ഒന്റർപ്രണർഷിപ്പ് മോണിറ്റർ’ (GEM) റിപ്പോർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും യുഎഇ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. അടിസ്ഥാന സൗകര്യങ്ങൾ, നികുതി സംവിധാനം, ബ്യൂറോക്രസി ഇല്ലായ്മ, ഗവൺമെന്റ് നയങ്ങൾ ഉൾപ്പെടെയുള്ള എട്ടോളം പ്രധാന സൂചികകളിലാണ് യുഎഇ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
ഐഎംഡി (IMD) വേൾഡ് കോംപറ്റിറ്റീവ്‌നെസ് റാങ്കിംഗ് 2026 പ്രകാരം സാമ്പത്തിക പ്രകടനത്തിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ പൊതുവായി അഞ്ചാം സ്ഥാനത്തുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലെ നിക്ഷേപം, ഗവൺമെന്റ് കാര്യക്ഷമത എന്നിവയിൽ നാലാം സ്ഥാനത്തുള്ള രാജ്യം, നൂറിലധികം അന്താരാഷ്ട്ര സൂചികകളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. നംബിയോയുടെ (Numbeo) 2026-ലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമതെത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തുടർച്ചയായ പത്താം വർഷവും (2017 മുതൽ) തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ലോകത്തെ സമ്പന്നരായ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായും യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി.

You may also like