Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 04:17 AM

‘ദുബായ്-ഇറ്റ്’ ക്യാമ്പയിൻ; അപൂർവ ചിത്രങ്ങൾ പങ്കുവെച്ച് സർക്കാർ സ്ഥാപനങ്ങൾ

by Raneesha Razak

ദുബായ് : യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ച ‘ദുബായ്-ഇറ്റ്’ (#Dubai_it) ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വലിയ ആശയങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് മികച്ച രീതിയിൽ യാഥാർത്ഥ്യമാക്കുക എന്ന ദുബായുടെ വികസന തത്വശാസ്ത്രം മുൻനിർത്തിയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ദുബായിലെ പ്രമുഖ സർക്കാർ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചിത്രങ്ങളും നിലവിലെ അത്യാധുനിക വികസന ചിത്രങ്ങളും (Before-and-After posts) പങ്കുവെക്കുകയാണ്.
ദുബായ് ഹെൽത്ത് അതോറിറ്റി, എക്‌സ്‌പോ സിറ്റി ദുബായ്, പോർട്ട്സ് & കസ്റ്റംസ് കോർപ്പറേഷൻ, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബായ് പോലീസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ പഴയകാലത്തെ ലളിതമായ സൗകര്യങ്ങളും ഇന്നത്തെ ആഗോള നിലവാരത്തിലുള്ള വികസനവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ ക്യാമ്പയിന്റെ വിജയത്തിന് പിന്നാലെ, ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ‘ദുബായ്-ഇറ്റ് അവാർഡ്’ (Dubai-it Award) ഏർപ്പെടുത്താൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.

You may also like