Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:11 PM

ഷാർജയിൽ വൻ ലഹരിവേട്ട; 4,757 പേർ അറസ്റ്റിൽ

by Raneesha Razak

ഷാർജ : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ ശക്തമായ പരിശോധനകളിൽ 4,757 ലഹരിക്കടത്ത് പ്രതികളെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ അന്താരാഷ്ട്ര ഓപ്പറേഷനുകളിലൂടെ 392.8 ദശലക്ഷം ദിർഹം വിലമതിക്കുന്ന ലഹരിമരുന്നുകളും സ്വത്തുക്കളുമാണ് പിടിച്ചെടുത്തത്. ഇതിൽ 1.15 കോടിയിലധികം ലഹരിഗുളികകളും 3,390 കിലോഗ്രാം മറ്റ് മയക്കുമരുന്നുകളും ഉൾപ്പെടുന്നു.
സ്പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനുകൾക്ക് പുറമെ, ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ച 3,160 വെബ്‌സൈറ്റുകളും പോലീസ് ബ്ലോക്ക് ചെയ്തു. ഇതോടൊപ്പം ലഹരിക്കെതിരെ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹങ്ങൾക്കിടയിൽ മാതൃഭാഷകളിൽ വിപുലമായ ബോധവൽക്കരണവും പോലീസ് സംഘടിപ്പിച്ചു.

You may also like