Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:39 AM

500 ദിർഹവുമായി ദുബായിലേക്ക്; ഇന്ന് ആഗോള ബ്രാൻഡുടമ; ഒരു ഫിലിപ്പീൻ സ്വദേശിനിയുടെ വിജയഗാഥ

by Raneesha Razak

ദുബായ് : കയ്യിൽ കടം വാങ്ങിയ പണവും വെറും 500 ദിർഹവുമായി 2005-ൽ വിസിറ്റ് വിസയിൽ ദുബായിൽ എത്തിയ ഫിലിപ്പീൻ സ്വദേശിനി മരിലൗ ലോറെൻസോ ജോസൻ ഇന്ന് യുഎഇയിലെ വിജയകരമായ ഒരു ബിസിനസ്സ് സംരംഭത്തിന്റെ ഉടമയാണ്. നാട്ടിൽ ശ്വാസംമുട്ടൽ രോഗത്തോട് പോരാടുന്ന അമ്മയെയും ദാരിദ്ര്യത്തിലായ കുടുംബത്തെയും രക്ഷിക്കാൻ യുഎഇയിൽ എത്തിയ മരിലൗവിന്റെ ജീവിതം കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വലിയൊരു പ്രചോദനമാണ്.
ഫിലിപ്പീൻസിൽ സെക്യൂരിറ്റി ഗാർഡായ പിതാവിന്റെയും വഴിയോരക്കച്ചവടക്കാരിയായ മാതാവിന്റെയും മകളായി ജനിച്ച്, പ്രതിസന്ധികളോട് പോരാടിയാണ് മരിലൗ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ദുബായിൽ എത്തിയ ആദ്യ നാളുകളിൽ 24 സ്ത്രീകൾ ഒന്നിച്ച് താമസിച്ച ഫ്ലാറ്റിലെ ഒരു ചെറിയ മുറിയിലെ ബങ്ക് ബെഡിന്റെ മുകളിലത്തെ തട്ടിലായിരുന്നു ഇവരുടെ താമസം. അതിരാവിലെ അഞ്ച് മണിക്ക് ഉണർന്ന് കിലോമീറ്ററുകളോളം ബസിലും നടന്നും ജോലി അന്വേഷിച്ച അവർക്ക് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു കമ്പനിയിൽ ജോലി ലഭിച്ചു. പിന്നീട് രണ്ട് പതിറ്റാണ്ടോളം ഇതേ മേഖലയിൽ തുടർന്ന് മികച്ച പരിചയസമ്പത്ത് നേടിയ ശേഷമാണ് മരിലൗ സ്വന്തം സംരംഭത്തിലേക്ക് ചുവടുവെച്ചത്. ഫിലിപ്പീൻസിന്റെ തനത് കരകൗശല വിദ്യകളെയും ഉൽപ്പന്നങ്ങളെയും യുഎഇ എന്ന വലിയ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കാൻ തനിക്ക് സാധിച്ചതായും, പ്രതിസന്ധികളിൽ തളരാതെ കഠിനാധ്വാനം ചെയ്യാൻ പ്രവാസികൾക്ക് അനുകൂലമായ അന്തരീക്ഷം നൽകിയത് യുഎഇ ആണെന്നും മരിലൗ ലോറെൻസോ ജോസൻ നന്ദിയോടെ ഓർക്കുന്നു.

You may also like