Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:16 AM

അമേരിക്കയിൽ 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപവുമായി യുഎഇ; വാഷിംഗ്ടണിൽ നിർണ്ണായക കൂടിക്കാഴ്ചകൾ പൂർത്തിയായി

by Raneesha Razak

വാഷിംഗ്ടൺ : നിർണ്ണായക മേഖലകളിൽ ഉഭയകക്ഷി നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുഎഇ എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്കിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടൺ ഡിസി സന്ദർശിച്ചു. സന്ദർശന വേളയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്, സാമ്പത്തിക കാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ യുഎസ് ഭരണാധികാരികളുമായും കോൺഗ്രസ് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎഇ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ‘യുഎഇ-യുഎസ് എഐ ആക്സിലറേഷൻ പാർട്ണർഷിപ്പിന്റെ’ പുരോഗതി വിലയിരുത്തുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

അടുത്ത പത്ത് വർഷത്തിനുള്ളിൽ യുഎസ് സമ്പദ്‌വ്യവസ്ഥയിൽ 1.4 ട്രില്യൺ യുഎസ് ഡോളറിന്റെ തന്ത്രപ്രധാന നിക്ഷേപം നടത്താനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയിൽ ഇരുപക്ഷവും എടുത്തുപറഞ്ഞു. ഊർജ്ജം, കൃത്രിമബുദ്ധി (AI), അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം ഇറക്കുക. ഇതിന്റെ ഭാഗമായി യുഎഇയിലെ പ്രമുഖ കമ്പനികളായ എംജിഎക്സ് (MGX), ജി42 (G42) എന്നിവ അഡ്വാൻസ്ഡ് സെമികണ്ടക്ടറുകളിലും എഐ ഇൻഫ്രാസ്ട്രക്ചറുകളിലും വലിയ നിക്ഷേപങ്ങൾ നടത്തിക്കഴിഞ്ഞു. കൂടാതെ, യുഎസിന് പുറത്തെ ഏറ്റവും വലിയ എഐ കാമ്പസ് 5 ജിഗാവാട്ട് ശേഷിയോടെ അബുദാബിയിൽ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ ഘട്ടം (500 മെഗാവാട്ട്) ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. ഊർജ്ജ മേഖലയിൽ അഡ്നോക്, എക്സ്ആർജി, മസ്ദാർ എന്നിവയും, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് രംഗത്ത് എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയവും (EGA) യുഎസിൽ വൻ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ യുഎസിൽ കഴിഞ്ഞ 50 വർഷത്തിനിടയിലെ ആദ്യത്തെ പുതിയ അലുമിനിയം സ്മെൽറ്റർ ഒക്ലഹോമയിൽ ഇജിഎ നിർമ്മിക്കും. മുബദാല, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA), ലിമാദ് ഹോൾഡിംഗ് എന്നിവയും അമേരിക്കയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്.

You may also like