Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 12:42 PM

അറഫാ ദിനം ദൈവകാരുണ്യത്തിന്റെ ഉദാത്തമായ അടയാളം: ഷെയ്ഖ് ഹംദാൻ

by Raneesha Razak

ദുബായ് : ദൈവകാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും ഉദാത്തമായ അടയാളമാണ് അറഫാ ദിനമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസ്താവിച്ചു. വിശ്വാസികളുടെ ഹൃദയങ്ങൾ പ്രാർത്ഥനയിലും ഭക്തിയിലും ഒന്നാകുന്ന ഐക്യത്തിന്റെ ദിനമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ഷെയ്ഖ് ഹംദാൻ അറഫാ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.

അറഫാ ദിനത്തിൽ ദൈവത്തിന്റെ അതിരറ്റ കാരുണ്യവും ദാനവുമാണ് പ്രകടമാകുന്നതെന്നും, പരമകാരുണികനും പാപമോചകനുമായ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് വിശ്വാസികളുടെ ഹൃദയങ്ങൾ ഒരേ തലം പങ്കിടുന്ന പുണ്യദിനമാണിതെന്നും അദ്ദേഹം കുറിച്ചു. ഇതോടൊപ്പം ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെ ഹജ്ജ് കർമ്മങ്ങളും ആരാധനകളും സർവ്വശക്തനായ ദൈവം സ്വീകരിക്കട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും, ഏവർക്കും പുണ്യകർമ്മങ്ങൾ അനുഗ്രഹപ്രദമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

You may also like