Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 01:20 PM

പ്രതിസന്ധികളെ മറികടക്കാൻ യുഎഇക്ക് കരുത്തുറ്റ അടിത്തറയുണ്ട്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡോ. അൻവർ ഗർഗാഷ്

by Raneesha Razak

അബുദാബി: യുദ്ധങ്ങൾ താൽക്കാലിക വെല്ലുവിളികൾ ഉയർത്തിയേക്കാമെങ്കിലും ഏത് പ്രതിസന്ധിയെയും നേരിടാനും അതിജീവിക്കാനും തക്കവണ്ണമുള്ള ശക്തമായ അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക മുൻകരുതലുകളെക്കുറിച്ചുള്ള ദൃഢവിശ്വാസം പ്രകടിപ്പിച്ചത്. യുഎഇയുടെ യഥാർത്ഥ കരുത്ത് നിലകൊള്ളുന്നത് അവിടുത്തെ വിവേകപൂർണ്ണമായ നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, മത്സരശേഷിയുള്ളതും പുരോഗതി പ്രാപിച്ചതുമായ സമ്പദ്‌വ്യവസ്ഥ എന്നിവയിലാണ്. ഇതിനൊപ്പം പരസ്പര ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നിവയിലൂന്നിയ ഉദാത്തമായ മൂല്യങ്ങളും രാജ്യത്തിന്റെ അടിത്തറയ്ക്ക് മാറ്റുകൂട്ടുന്നു. യുഎഇ കൈവരിച്ച ഇന്നത്തെ വിജയങ്ങൾ ഒരിക്കലും യാദൃശ്ചികതയുടെ ഫലമല്ല. മറിച്ച് ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിന്റെയും വർഷങ്ങളായി തുടരുന്ന ആത്മാർത്ഥവും നിരന്തരവുമായ കഠിനാധ്വാനത്തിന്റെയും ഫലമാണ്. അതുകൊണ്ടുതന്നെ നിലവിലെ ഏത് കഠിനമായ സാഹചര്യങ്ങളെയും പൂർണ്ണമായ ആത്മവിശ്വാസത്തോടും സ്ഥിരതയോടും കൂടി രാജ്യം മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like