Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 12:42 PM

ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച് യുഎഇ

അത്യാധുനിക ചികിൽസകളിലും നൂതന മരുന്നുകളിലും ആഗോള തലത്തിൽ ഒന്നാമത്

by Raneesha Razak

അബുദാബി : രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിലും സങ്കീർണ്ണമായ രോഗങ്ങൾക്കുള്ള ചികിൽസാ സാധ്യതകൾ വിപുലീകരിക്കുന്നതിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തങ്ങളുടെ ആഗോള നേതൃസ്ഥാനം കൂടുതൽ ശക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ മരുന്നുകളും അത്യാധുനിക ചികിൽസാ രീതികളും അതിവേഗം നടപ്പിലാക്കുന്ന രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്. ഈ വർഷം, മെഡിക്കൽ ഇന്നൊവേഷന്റെയും (നൂതന വൈദ്യശാസ്ത്ര ഗവേഷണങ്ങൾ) അത്യാധുനിക ചികിൽസാ പരീക്ഷണങ്ങളുടെയും ഒരു പ്രധാന ആഗോള കേന്ദ്രമായി മാറാൻ യുഎഇക്ക് സാധിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ആരോഗ്യമേഖലയുടെ തുടർച്ചയായ വികസനവുമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.

You may also like