Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:11 AM

ആണവനിലയ ആക്രമണം: വിവിധ അറബ് വിദേശകാര്യമന്ത്രിമാരുമായി ശൈഖ് അബ്ദുല്ല ചർച്ച നടത്തി

by Raneesha Razak

അബുദാബി : യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വിവിധ സൗഹൃദ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി. അൽ ദഫ്ര മേഖലയിലെ ബറാക്ക ആണവോർജ്ജ നിലയത്തിന്റെ ഉൾപ്രദേശത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ചകൾ. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി വഴിയെത്തിയ ഒരു ഡ്രോൺ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയത്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആണവനിലയത്തിലെ റേഡിയേഷൻ സുരക്ഷാ മാനദണ്ഡങ്ങൾക്ക് യാതൊരുവിധ കോട്ടവും സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ ഥാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി, സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള രാജകുമാരൻ എന്നിവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഇവർക്ക് പുറമെ കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ജർറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ്, മൊറോക്കോ വിദേശകാര്യ മന്ത്രി നാസർ ബൗറിത്ത, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദെലാറ്റി, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുമായും ശൈഖ് അബ്ദുല്ല ബിൻ സായിദ് ആശയവിനിമയം നടത്തുകയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

You may also like